Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NTA Needs

എൻടിഎയിൽ പരിഷ്കാരം ആവശ്യമെന്ന് പാർലമെന്‍ററി സമിതി

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി.

എ​​​ൻ​​​ടി​​​എ ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള രൂ​​​പ​​​രേ​​​ഖ​​​യി​​​ലും പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പു​​​ക​​​ളി​​​ലും വീ​​​ഴ്ച​​​ക​​​ളു​​​ണ്ടെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് എം​​​പി ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഒ​​​രു ഉ​​​ന്ന​​​തസ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

2004ലെ ​​​വി​​​വാ​​​ദ​​​മാ​​​യ പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ഐ​​​എ​​​സ്ആ​​​ർ​​​ഒ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു പ​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ണ്ട് തി​​​രു​​​ത്ത​​​ൽ​​​ ന​​​ട​​​പ​​​ടി​​​യിലേ​​​ക്കു ക​​​ട​​​ന്നെങ്കി​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് വൈ​​​കു​​​ന്ന​​​തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up